കേരളപ്പിറവിദിനം...
Courtesy:- 123malayalamscrap.com
ആദ്യാക്ഷരം കുറിക്കല്‍...
ഈ ഉത്സവത്തില്‍ അവസാന മൂന്ന് ദിവസങ്ങള്‍ക്കാണ് പ്രാധാന്യം. ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയാണ് ആ ദിവസങ്ങള്‍. ദുര്‍ഗാഷ്ടമി സന്ധ്യയില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പുസ്തകങ്ങള്‍ പൂജ വെക്കുന്നു. മഹാനവമിയില്‍ യോദ്ധാക്കളും പണിയാളരും ആയുധങ്ങള്‍ പൂജവെക്കുന്നു. തുടര്‍ന്ന് വിജയദശമിയില്‍ പൂജയെടുപ്പോടെ, പുതിയൊരു ഉണര്‍ണവ്വോടെ തങ്ങളുടെ മേഖലയിലേക്കിറക്കം. പുസ്തകങ്ങള്‍ക്കും ആയുധങ്ങള്‍ക്കുമെല്ലാം ഒരവധി. അതെ, തയ്യാറെടുപ്പിന് വേണ്ടി ഒരു വിശ്രമദിനം. ഉത്തരേന്‍ഡ്യയിലാണ് നവരാത്രി ഉത്സവങ്ങള്‍ക്ക് ഏറെ പ്രാധാന്യം. എങ്കിലും മഹിഷാസുരവാസം മൈസൂറിലായിരുന്നുവെന്ന വിശ്വാസത്തിന്മേല്‍ പ്രൊഢാഡംബരപൂര്‍ണമായ ചടങ്ങുകള്‍ ദക്ഷിണേന്‍ഡ്യയിലും നടക്കുന്നുണ്ട്. പണ്ടുകാലത്ത് കേരളത്തില്‍ വഞ്ചിരാജാക്കന്മാരുടെ മേല്‍നോട്ടത്തിലാണ് ആഘോഷങ്ങള്‍ നടന്നു വന്നിരുന്നതെന്ന് ചരിത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്.
'സാര'മായ 'സ്വ'ത്തെ പ്രകാശിപ്പിക്കുന്ന ജ്ഞാനദേവതയാണ് സരസ്വതി. വിശ്വാസങ്ങളും ആചാരങ്ങളും നമുക്ക് മാറ്റി വെക്കാം. ജാതിമതഭേദമെന്യേ എല്ലാ വൈദികഗ്രന്ഥങ്ങളും മനുഷ്യനോട് ഒരു പോലെ തന്നെ അറിവ് സമ്പാദിക്കാന്‍ ആവശ്യപ്പെടുന്നുണ്ടല്ലോ. ശരിക്കും ഇതല്ലേ യഥാര്‍ത്ഥഅറിവ് ? 'എന്താണ് ഞാന്‍', 'എന്താണ് എന്റെ പോരായ്മ', 'എന്താണ് എന്റെ ഗുണങ്ങള്‍' ഇങ്ങനെ ഓരോരുത്തരേയും കുറിച്ച് അവരവര്‍ക്കു തന്നെ ഒരുപരിധി വരെയെങ്കിലും മനസ്സിലാക്കാന്‍ കഴിയുമ്പോഴല്ലേ നമുക്ക് ഒരു വ്യക്തിയാകാനാവൂ. സര്‍വകലാശാലകളില്‍ നിന്ന് ലഭിക്കുന്ന അറിവിന്റെ അംഗീകാരക്കടലാസുകളല്ല ജ്ഞാനം എന്ന് അത്തരമൊരു ഘട്ടത്തിലേ മനുഷ്യന് മനസിലാക്കാനാവൂ. അതുവരെ മാനവദ്രോണങ്ങള്‍ തുളുമ്പിത്തെറിച്ചുകൊണ്ടിരിക്കും. മനുഷ്യമനസിലെ അജ്ഞാനമാലിന്യങ്ങള്‍ സ്വയം നശിപ്പിച്ച് ജ്ഞാനസമ്പാദനത്തിന് തുടക്കം കുറിക്കാനാണ് ഓരോ നവരാത്രിക്കാലവും മനുഷ്യനോടാവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ തമസോമാ ജ്യോതിര്‍ഗമയാ എന്ന ശ്ലോകാര്‍ദ്ധം ഇവിടെ നമുക്കുള്ള വഴിവിളക്കായി ജ്വലിക്കട്ടെ.
ഇവിടെ വിദ്യാര്‍ത്ഥിക്കു മാത്രമല്ല അധ്യാപകനും പ്രാധാന്യമുണ്ട്. ആശാനൊന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴക്കും ശിഷ്യന് എന്നാണല്ലോ ചൊല്ല്. പക്ഷെ പുതിയ കാലഘട്ടത്തില്‍ അധ്യാപകന്‍ എന്നും തന്റെ ആവനാഴികള്‍ നിറച്ചുകൊണ്ടിരിക്കുകയാണ്. ശാക്തീകരണങ്ങളിലൂടെയും അധ്യാപനക്കുറിപ്പുകളിലൂടെയും (Teaching Note) തന്റെ കഴിവ് വര്‍ദ്ധിപ്പിക്കാന്‍ അധ്യാപകന്‍ എന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. അഞ്ചു മണി കഴിഞ്ഞാല്‍ ജോലി അവസാനിപ്പിക്കുന്നവരല്ലല്ലോ നമ്മള്‍. നാളത്തേക്കുള്ള നോട്ടെഴുതാന്‍, ക്ലാസ് പരീക്ഷകളുടെ പേപ്പര്‍ നോക്കാന്‍, ഒഴിവുകാലത്താണെങ്കില്‍ പരീക്ഷാപേപ്പര്‍ നോക്കാന്‍, ശാക്തീകരണകോഴ്സുകള്‍ കൂടാന്‍...(സര്വ്വേ എടുക്കാന്‍) അതെ, പുറമെ നിന്നു കാണുന്നത്ര ലളിതമല്ല അധ്യാപകന്റെ ഉത്തരവാദിത്വങ്ങള്‍. ഇങ്ങനെയെല്ലാമാണെങ്കിലും അധ്യാപകജോലിക്ക് ഒരു സുഖമുണ്ട്. നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളെ ഇരിക്കാനനുവദിച്ചു കൊണ്ട് എന്നും നിന്നുകൊണ്ട് തന്റെ ഉത്തരവാദിത്വം ചെയ്യുന്നവരാണ് അധ്യാപകര്‍. ശിഷ്യന്റെ പേരിലറിയപ്പെടുന്ന ഗുരുക്കന്മാര്‍ പുരാണകാലം മുതലേ ഭാരതത്തിലുണ്ട്. ശ്രീകൃഷ്ണഗുരുവായ സാന്ദീപനിയില്‍ നിന്നു തുടങ്ങുന്ന ആ പരമ്പര ഇന്നും ജീവിക്കുന്നുണ്ട്. അത്തരമൊരു ശിഷ്യനെയെങ്കിലും സൃഷ്ടിച്ചെടുക്കാന്‍ നമുക്കോരോരുത്തര്‍ക്കുമാകട്ടെയെന്ന് ആശംസിക്കുന്നു.
അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നവര്‍ക്ക് ആശംസകള്‍
കടപ്പാട് :മാത് സ് ബ്ലോഗ്.
വിദ്യാരംഭം...
| | ||||||
|
കേരളത്തില്‍ വിജയദശമി ദിവസം ജ്ഞാന ദേവതയായ സരസ്വതിയെ പൂജിച്ച് വിദ്യാരംഭം കുരിക്കുന്നു. ഹരി ശ്രീ എഴുതിയശേഷം ഭാഷയിലെ അന്‍പത്തി ഒന്നക്ഷരങ്ങളും എഴുതിക്കുന്നു.
അക്ഷരമാലയിലെ 51 ലിപികള്‍ കേവലം ലിപികളല്ല, മന്ത്ര ശാസ്ത്രത്തിന്‍റെ അടിസ്ഥാന ശക്തികള്‍ കൂടിയാണ്. മന്ത്രശാസ്ത്രത്തില്‍ ഇവയെ മാതൃകാ അക്ഷരങ്ങളെന്നാണ് പറയുക.അതുകൊണ്ട് വിദ്യാരംഭം അക്ഷര പൂജ ചെയ്യുന്ന ഒരു താന്ത്രിക ക്രിയയായി വേണം കരുതാന്‍.
ആയുധപൂജ
നവരാത്രി ഉത്സവത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് പൂജയാണ്. കേരളത്തില്‍ ദശമി വരെയുള്ള അവസാനത്തെ മൂന്നു ദിവസത്തെ ആചാരങ്ങള്‍ക്ക് ആയുധപൂജ എന്നു പൊതുവേ പറയാറുണ്ട്.
തന്ത്ര ശാസ്ത്രത്തില്‍ പൂജ, ഹോമം, ബലി, തര്‍പ്പണം എന്നീ ക്രിയകളാണ് അനുഷ് ഠാനങ്ങളുടെ പ്രായോഗിക സ്വരൂപം. ഇവിടെ പൂജയ്ക്കാണ് പ്രാധാനം.
നവരാത്രി ആഘോഷത്തിന്‍റെ എട്ടാം ദിവസം വൈകുന്നേരത്തോടെ തൊഴിലാളികളും കരകൗശലപണിക്കാരും ഉദ്യോഗസ്ഥരുമെല്ലാം അവരവരുടെ തൊഴിലുപകരണങ്ങളും വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങളും പേനയും മറ്റും പൂജയ്ക്കു വേണ്ടി സമര്‍പ്പിക്കുന്നു.
നവമി ദിവസം അടച്ചുപൂജയാണ്. പത്താം ദിവസം വിജയദശമി. അന്നു കാലത്ത് പൂജയ്ക്കു ശേഷം കിട്ടുന്ന പണിയായുധങ്ങള്‍, തൊഴിലുപകരണങ്ങള്‍, പാഠപുസ്തകങ്ങള്‍ എല്ലാം ജീവിതവിജയത്തിന് ആവശ്യമായ ദൈവീകാനുഗ്രഹം സിദ്ധിച്ചവയായിരിക്കും എന്നാണ് വിശ്വാസം.
| | ||||||
|
അക്ഷര പൂജയിലൂടെ അറിവിനേയും ആയുധ പൂജയിലൂടെ പ്രവൃത്തിയേയും കച്ഛപി (വീണ പോലുള്ള സംഗീത ഉപകരണം) കലകളേയും ഉപാസിക്കുകയാണ് കേരളീയര്‍ ചെയ്യുന്നത്. എന്നാല്‍ ബംഗാളില്‍ നവരാത്രി ദുര്‍ഗ്ഗാപൂജ ആയായാണ് ആഘോഷിക്കുന്നത്. കര്‍ണ്ണാടകത്തില്‍ ഇത് ദസറയാവുന്നു.
അറിവില്ലായ്മയുടെ പര്യായം ആയിരുന്ന മഹിഷാസുരനെ കൊന്ന് അറിവിന്‍റെ ദേവതയായ ആദിപരാശക്തി വിജയിച്ച ദിവസമാണ് വിജയദശമി. ശ്രീരാമന്‍ വനവാസം കഴിഞ്ഞ് അയോധ്യയില്‍ തിരിച്ചെത്തിയത് നവരാത്രിക്കാണെന്ന് വിശ്വാസമുണ്ട് (ദീപാവലിക്കാണെന്നാണ് മറ്റൊരു വിശ്വാസം).
പാണ്ഡവന്‍മാര്‍ കുരുക്ഷേത്ര യുദ്ധം ജയിച്ചതും വനവാസ കാലം പൂര്‍ത്തിയാക്കിയതും വിജയദശമി ദിവസത്തിലാണെന്ന് കരുതുന്നു.
കേരളത്തില്‍ നവരാത്രിക്ക് പ്രധാനമായും സരസ്വതീ പൂജയാണ് നടക്കുന്നത്. കര്‍ണ്ണാടകത്തിലെ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രമാണ് ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ സരസ്വതീ ക്ഷേത്രങ്ങളില്‍ ഒന്ന്. ശങ്കരാചാര്യര്‍ ആണ് ദേവിയെ കൊല്ലൂരില്‍ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.
കേരളത്തില്‍ സരസ്വതീ ക്ഷേത്രങ്ങള്‍ പൊതുവേ കുറവാണ്. വടക്ക് കണ്ണൂരിലെ പള്ളിക്കുന്നില്‍ ദക്ഷിണ മൂകാംബികാ ക്ഷേത്രമുണ്ട്. മധ്യത്തില്‍ വടക്കന്‍ പറവൂരില്‍ സരസ്വതീ ക്ഷേത്രമുണ്ട്. തെക്ക് കോട്ടയത്തെ പനച്ചിക്കാട്ടാണ് മറ്റൊരു സരസ്വതീ ക്ഷേത്രം. തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലെ അറപ്പുരയില്‍ ഒരു ചെറിയ സരസ്വതീ ക്ഷേത്രമുണ്ട്.
നവരാത്രി കേരളത്തിലെ മിക്കവാറും എല്ലാ ദേവീക്ഷേത്രങ്ങളിലും ആഘോഷിക്കുന്നു. ദേവീ പ്രതിഷ്ഠയുള്ള മഹാക്ഷേത്രങ്ങളിലും നവരാത്രി ആഘോഷങ്ങള്‍ നടക്കാറുണ്ട്.
നവരാത്രി ആശംസകള്‍...
ഇതാണ് നവരാത്രി നല്‍കുന്ന സന്ദേശം.
സൃഷ്ടിയുടെ മഹാശക്തിക്കാണ് പരാശക്തിയെന്നു പറയുന്നത്. കാലദേശവിധേയമായി പല പേരുകളിലും അറിയപ്പെടുന്ന ശക്തിപൂജയുടെ പശ്ചാത്തലം ഒന്നുതന്നെയാണ്. ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കുള്ള പ്രയാണത്തെയും തിന്മയുടെ മേല്‍ നന്മയ്ക്കുണ്ടാകുന്ന വിജയത്തെയുമാണ് അതു ലക്ഷ്യമാക്കുന്നത്. ലോകത്തിലെ സകലശക്തിക്കും അതീതമായ ആദിപരാശക്തി ഭക്തന്മാരുടെ നന്മയെക്കരുതി സത്വരജസ്തമോഗുണങ്ങളായും സൃഷ്ടിസ്ഥിതി സംഹാരവൃത്തികളായും ഇച്ഛാക്രിയാജ്ഞാനശക്തികളായും പ്രകടീഭവിക്കുന്നതാണ് ദുര്‍ഗയും ലക്ഷ്മിയും സരസ്വതിയും. വിദ്യുച്ഛക്തി, ബള്‍ബില്‍ പ്രകാശമായും ഫാനില്‍ കാറ്റായും ഫോണില്‍ നാദവീചികളായും പ്രവര്‍ത്തിക്കുന്നതുപോലെ ത്രിഗുണാത്മികയായ പരാശക്തിയും പല പേരുകളില്‍ നാനാ ശക്തികളായി പ്രവര്‍ത്തിക്കുന്നു. കാമക്രോധാദിദുര്‍ഗുണങ്ങളെ ആട്ടിപ്പായിക്കാനുള്ള കരുത്താര്‍ജിക്കാന്‍ വേണ്ടി ദുര്‍ഗാഷ്ടമിദിവസം സിംഹവാഹിനിയും സംഗ്രാമദേവതയുമായ ദുര്‍ഗാദേവിയുടെ ഉപാസനയ്ക്കു പ്രത്യേകം പ്രാധാന്യം കല്പിച്ചിരിക്കുന്നു. സ്‌നേഹം, ദയ തുടങ്ങിയ ദൈവികസമ്പത്ത് ആര്‍ജിച്ച് അന്തഃകരണശുദ്ധിയുണ്ടാക്കാന്‍ മഹാനവമിദിവസം മഹാലക്ഷ്മിയെയാണ് ആരാധിക്കുന്നത്. കമലോത്ഭവയായ ലക്ഷ്മീദേവി ഐശ്വര്യത്തിന്റെ അധിദേവതയാണല്ലോ. ഹംസവാഹിനിയായ സരസ്വതി വിദ്യാസ്വരൂപിണിയായ വാഗീശ്വരിയാണ്. ഹൃദയവീണ മീട്ടി ആത്മഗാനമാലപിക്കുന്ന ബ്രഹ്മവിദ്യാഗുരു കൂടിയാണ് ശ്രുതിമാതാവായ സരസ്വതി. 'സാര'മായ 'സ്വ'ത്തെ - അതായത് - സ്വസ്വരൂപമായ ആത്മതത്ത്വത്തെ പ്രകാശിപ്പിക്കുന്നവളാണ് സരസ്വതി. അതുകൊണ്ട് വിജയദശമിനാളിലെ സരസ്വതീപൂജ ജീവബ്രഹ്മൈക്യാനുഭൂതി കൈവരുത്തുന്നു. മനുഷ്യമനസ്സിലെ അജ്ഞാനജന്യമായ മാലിന്യങ്ങള്‍ അകറ്റി, തത്സ്ഥാനത്ത് സദ്ഭാവനകളെ പ്രതിഷ്ഠിച്ച് ഒരു പുതുജീവിതത്തിനു തുടക്കം കുറിക്കാനാണ് നവരാത്ര്യുത്സവം നമ്മോട് ആവശ്യപ്പെടുന്നത്.
ദുര്‍ഗാഭഗവതിക്ക് കാര്‍ത്തിക, പ്രത്യേകിച്ചും വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികയും ദുര്‍ഗാഷ്ടമിയുമാണ് പ്രധാനം. മഹാനവമി മഹാലക്ഷ്മിക്കും വിജയദശമി സരസ്വതിക്കും പ്രധാനമാണ്. ഭദ്രകാളിക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രധാനമാണ്. ഓരോ ദേവീരൂപത്തേയും ഉപാസിക്കാനുള്ള മൂലമന്ത്രങ്ങളും ധ്യാനശ്ലോകങ്ങളും ഉണ്ട്.
ചില ഉപാസനാമന്ത്രങ്ങള്‍ ചുവടെ...
ദേവ്യുപാസന
ദുര്‍ഗാഭഗവതി
സര്‍വ്വമംഗളമംഗല്യേ ശിവേ സര്‍വ്വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുശതേ.
മഹാലക്ഷ്മി
ലക്ഷ്മീം ക്ഷീരസമുദ്രരാജതനയാം ശ്രീരംഗധാമേശ്വരീം
ദാസീഭൂതസമസ്തദേവവനിതാം ലോകൈകദീപാങ്കുരാം
ശ്രീമന്മന്ദകടാക്ഷലബ്ധവിഭവ ബ്രഹ്മേന്ദ്രഗംഗാധരാം
ത്വാം ത്രൈലോക്യകുടുംബിനീം സരസിജാം വന്ദേ മുകുന്ദപ്രിയാം.
സരസ്വതി
യാ കുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുതശങ്കരപ്രഭൃതിഭിഃ ദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ നിശ്ശേഷജാഡ്യാപഹാ.
ക്ഷമാപ്രാര്‍ഥന
അജ്ഞാനാദ്വിസ്മൃതേര്‍ഭ്രാന്ത്യാ
യന്ന്യൂനമധികം കൃതം
തത്‌സര്‍വ്വം ക്ഷമ്യതാം ദേവി
പ്രസീദ പരമേശ്വരി.
ദേവീസൂക്തം, ദേവീസ്‌തോത്രം കേശാദിപാദസ്തവം തുടങ്ങിയവ ജപിച്ചശേഷം ക്ഷമാപ്രാര്‍ഥന ചെയ്യണം.
കോമണ്‍വെല്‍ത്ത് ഗെയിംസ് 2010...
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആവേശ ക്കാഴ്ചകള്‍ തുടങ്ങുകയായ്.....
ആദ്യത്തെ ചില പരാതികള്‍ക്ക് ശേഷം ഗെയിംസിന്റെ ആവേശത്തിലേക്ക് എല്ലാവരും മുഴുകിയിരിക്കുന്നു...
അതിനൊപ്പം ഞങ്ങളും...
ഗെയിംസിന്റെ ഭാഗമായി പുറത്തിറക്കിയ സ്റ്റാമ്പ്.
Commonwealth Games 2010 Delhi Theme Song by A R Rahman...
Lyrics in Hindi.
In Devanagri
ओ यारों ये इंडिया बुला लिया
दीवानों ये इंडिया बुला लिया
ये तो खेल है, बड़ा मेल है
मिला दिया..
मिला दिया………….
ये तो खेल है, बड़ा मेल है
मिला दिया..
रूकना रूकना रूकना रूकना रूकना नहीं
हारना हारना हारना हारना हारना नहीं
चलो न सिर्फ
करो न सिर्फ
मैदान मारो !!
Lets go
Lets go
जियो, उठो, बढ़ो, जीतो
जियो, उठो, बढ़ो, जीतो…..
ओ यारों ये इंडिया बुला लिया
दीवानों ये इंडिया बुला लिया
पर्वत सा ऊँचा हो दिल तो ये
दुनिया सलामी दे
सर्द इरादे न हो जाए कहीं
दिल को वो सूरज दे
जियो, उठो, बढ़ो, करो, जीतो
जियो, उठो, बढ़ो, करो जीतो…..
नया नया जहाँ
लेट्स गो
कैसी सजी सजी है देखो माटी अपनी
बनी रश्के जहाँ यारां हो
कई रंग हैं, बोली हैं, देश हैं मगर
जैसे जग है समाया हो
लागी रे अब लागी लगन
ओ ओ
जागी रे मन अब जीत की अगन
उठी रे अब इरादों में तपन
ओ ओ
चली रे चली रे अब डोली बन ठन
ओ यारों ये इंडिया बुला लिया
दीवानों ये इंडिया बुला लिया !ഗാന്ധി ജയന്തി...
നമ്മുടെ പ്രിയ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനം, ഒക്ടോബര്‍ രണ്ട്....
ഗാന്ധി ജയന്തി...
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
1869 ഒക്ടോബര്‍ 2 – 1948 ജനുവരി 30
അപരനാമം: | ബാപ്പുജി |
ജനനം: | |
ജനന സ്ഥലം: | |
മരണം: | |
മരണ സ്ഥലം: | |
മുന്നണി: | ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം |
സംഘടന: | ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് |
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബര്‍ 2 - ജനുവരി 30) ഇന്ത്യയുടെ രാഷ്ട്രപിതാവാണ്. അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നര്‍ത്ഥം വരുന്ന മഹാത്മാ, അച്ഛന്‍ എന്നര്‍ത്ഥം വരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങള്‍ ജനഹൃദയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാള്‍ ദാര്‍ശനികനായാണ് ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നത്.
ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാന്‍ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവന്‍ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലര്‍ത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവത്തകര്‍ക്കു മാതൃകയായി. സ്വയം നൂല്‍ നൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
ഗാന്ധിജിയുടെ കയ്യൊപ്പ്.
ഗാന്ധിജിയെ കുറിച്ച്.
ഗാന്ധിജിയുടെ കണ്ണടയുടെ രൂപത്തിലുള്ള അക്ഷരങ്ങള്‍ കൊണ്ട് എഴുതിയ ചില സന്ദേശങ്ങള്‍..
O.N.V. യ്ക്ക് അഭിനന്ദനങ്ങള്‍...
ജ്ഞാനപീഠ പുരസ്കാര ജേതാവ് ശ്രീ O.N.V. കുറുപ്പിന് 8.G യുടെ അഭിനന്ദനങ്ങള്‍..
ഒറ്റപ്ലാവില്‍ നീലകണ്ടന്‍ വേലു കുറുപ്പ് | |
---|---|
ഒ. എന്‍. വി. കുറുപ്പ് | |
ജനനം | മേയ് 27, 1931 (1931-05-27) (age 79)
ചവറ, കൊല്ലം, കേരളം |
വിദ്യാഭ്യാസം | ബിരുദാനന്തര ബിരുദം |
ഉദ്യോഗം | കവി , പ്രൊഫസ്സര്‍ |
ജീവിത പങ്കാളി | സരോജിനി |
മക്കള്‍ | രാജീവന്‍ , മായാദേവി |
മാതാപിതാക്കൾ | ഒ. എന്. കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടി അമ്മ |
സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഒ. എൻ. വി, 1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണ്ന്‍ കോളേജിലും തിരുവനന്തപുരം തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.
1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു.
കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും ഒ. എന്‍. വി വഹിച്ചിട്ടുണ്ട്.
വിദ്യാര്ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ. എന്‍. വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്. 1949 ല്‍. പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.
ഞാൻ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ,ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകൾ, മയിൽപീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങ്ള്‍, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്‍ങധരപക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കള്‍, തോന്ന്യാക്ഷരങ്ങള്‍ തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന്‍ എന്നീ പഠനങ്ങളും ഒ. എന്‍. വി മലയാളത്തിനു നള്‍കിയിട്ടുണ്ട്.
നാടക ഗാനങ്ങൾ, ചലച്ചിത്ര ഗാനങ്ങള്‍ എന്നിവയ്ക്കും തന്റേതായ സംഭാവന നള്‍കാന്‍ അദ്ദേഹത്തിനു കഴിയുന്നു.
ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ
ജ്ഞാനപീഠ പുരസ്കാരം ലഭിച്ചവരും ഭാഷയും (1965 മുതൽ)
കുറിപ്പ്: 1967, 1973, 1999 വര്‍ഷങ്ങളില്‍ രണ്ടു പേര്‍ക്കു വീതം ജ്ഞാനപീഠപുരസ്കാരം പകുത്തു നള്‍കി.
(കടപാട് : www.wikipedia.com)
ശ്രീ നാരായണ ഗുരുദേവ ദര്‍ശനങ്ങള്‍... SREE NARAYANA GURUDEVAN'S TEN COMMANDMENTS
1.Be enlightened with education.
2.Be strengthened with organization.
3.Make progress through industry.
4.Don’t speak caste, ask caste and think caste.
5.One caste, one religion and one God for mankind.
6.Whatever be the religion, it is sufficient if it is good for mankind.
7.Whatever be the difference in faith, dress or language, as all humanity belongs to one caste, there is no harm in inter- marriage and inter-dining.
8.Do not make liquor, don’t drink it and don’t sell it.
9.Spend judiciously.
10.Man who knows dharma should work hard for the progress and well being of his neighbour.