ഓണത്തോട് അനുബന്ധിച്ച് ഞങ്ങള്‍ തയ്യാറാക്കുന്ന കൈയെഴുത്ത് മാസികയുടെ പുറം ചട്ടയ്ക്കായ് കുട്ടികള്‍ ജിമ്പില്‍ (GIMP) വരച്ച ചിത്രങ്ങള്‍...
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6Mka4J-v_3EGJNNEq8fvEQ6Xoqqz19V7SvOToHtFBJqV-poCy0LyBVvAqY4Y5aM09Q_7fUPii9_nCvJ5NbsvrgTc0zWX2SWKnXiziknQEpZZene0nRu_fmBRCnANfWKQ7cf-F7SUVMK_V/s200/santhra.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTfCy5Ro2BQ0AtldBg6-K_8cCHvo5QrLa54QHJ0nIl4VNLegq1zbGE8kv_u2rp46SjHV3mLnuIgPSF8flGWJ3xLHsjSXPol1FxTa4KV9ymlNjk5zQQpMvBzawYihfq47boMIrjJhj37ivg/s200/Untitled.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnrA4x5MRumXuvhl1yo5D9of-pc9jxOWUqzhLS3m3Q8fQ9_9lk_uO8TawMv3YAIuugczUNnq2MPUlQv5PdCmnEjnjwGRKqovZkdKGWucoxh5lenqfz2g-DRIR51pVoimeOIc_860drGsO9/s200/sreelakshmi.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvwxIhfKn1cWs5KWSYrnqrix3v6jpBaIJ_drQKHwaFw5UYg0nxY9btpXH58gulxVt4eSlCgTZs7Ze0TBORza3AosehuIZYYEGFcOl5i7mtNQgFqcovjpqZD3siWFzWJe23zak3BgHxNj5i/s200/vidhya.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEje_vw777VsXBLhv2573YpYaPCV3DAaA40HXA_TpDr4qw4if86TMYum-xiS4O1-KieA6YxDmbTVgNZiKSHz6rXefb4sVhmHm8eOiLAY5-JqbcXh-gKOgY6Uk3S-d3fMLclymmFjy65tTZMi/s200/soumya.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicia1xPRB6zrt0Pk5r0QkxbPYZBauidDMl9EfwQgTgyIdayTj1PkMXpmZoxX76Ww8gxDThIY8iU4A2BKhTfTrx-hl4I6P3Mv-cXOc4Kh6ofUEDCz1RIILKdKlI4s7tzJEV63rXUehtKB6N/s200/sas.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEht9A310AFQAKUaTiE07BuNVbs7zvp5q9QaaN0-x9t1OoYN4Wr3dwUm_PzVVZTtLsEq1CerN9LApI0x4f6JmmivgkjeHazGXBkVH6YyOOB47uotIdIr_P5fJkGz-3QoUprieCgc69cWjmNK/s200/SANITHA+SATHYAN.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgsodQelAMWUaCzWJMj8BfdurEwBMPqI9gyX21J6aPkMWBwLOG6Dnkp6E6RoAvSMBnNduImlln6GkXbkaZWFii39miE0XznGRQLNDBDZaEtwE6bXR2-2t4zr6Tiq67F68_7GCyDvZJBzwa/s200/Rose.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEio_bt9YdW1ICR00fJ2sNH8I9bvOcv2PWGCzkmRojtnpemPC0e7gUgAMAYpeA5r_q7ID-py8LxzS7J1Vngso3q_k9mWZGxttWTrTMIcAxZgi352350RBIsakHAeUk-Dtde2WVY-NeUxqM_9/s200/praseetha.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi431geoBo1_WMCGIMzFcIpbsNZAiG2FJIfSuSE7Ph7Gi-tq7DKXjrwFPkJCYzvOCeDmJEihfSoZOSTf4NfcQvNdZiD8k3ryGw56pQr3l6qrm3VjAWQMeaNA_xQmfrDZS5RPMb-ERtb2OHo/s200/mypicher.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHfWVE2BleZAOztnZ6PZ7u6257wTFFOZqkT0d49lOs1il9ld2BSgnQCggCJRRjvs8yVQFsEAAJjnhjErOC-Z6dGMtuOj85L-wL6skGb49Pc507VBUrAa4aTfH5KeTlI-V0DjmC6B_mq0q8/s200/mrudhula.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3_wBWPQqw-KuXNOvE7EXc5wExgidx5iBqx_JIBbxVFKg5NiHROBYZyF2A-EJ2goA44OLQpUexkNkMH7akxgSxKJW6tslAEuJT_UDbCiAEGn_LCoBt8feYMok_G9e37m9282lEsjCYf2-E/s200/maneesha.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEijPmeZ2sjj2eU-wpx_T3wmh-RCvB8xHEyb-3ub6dPDpoMb0Qxk80tj_DVZ8QkUzJNedy21KWeAtv5nehjDuYFRJpD02as7Ex17jumdinsurhOY7R9cYX_GbtmOSFQ7kylJFJGS-vioJBu9/s200/hza.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIpLJ3OXFOg7io5gAqekHETR8Y9RN78dSHzDiJ-Q_nQPJeYSgYQJ-CPUY0DRzy7e3MzxTdnxzjJMwC4KEBCOE9s7-AccTHeJqozsEDEh0Ar3zevOjXkiRlD8za6SgLYFvQspm2mHnztlBA/s200/chithra.mrudhula.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg86-PEpLyIycs5bWTApcp6lqlWjzchvcL3oOzZVvu7nm1iA8jM72qNxN0X2eapX5_9mLaz41rPZmmG6mVOk8YecekXmiaPMhh4BN5FfCdDuFNTNnYR57aPYwcqJezPWxyqjttw41p4cyw7/s200/chithra.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbMDT9C3DYb5fxc0VOH61QQzKU9cjZ0RVFyhpes-cDVZE10wLatZXKL6n0gYpQb3FOTbtO-wuMo4Jj-mRA46SqCcRpzgmwlEhI1GXnJnIFQwi8V9A1TFMJYdzoVJlkByyqoms2yJ-FARFb/s200/athira.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjb3nWCZs2tJCbSLf9GqqnjcIVnBo7XzOSt1JruNcwK06wHQtcULvTHxUqO5zUNfCrqoUpihWXFQBVuXzE382wpDG1C7nTckCv6pR0ZZ6-Tao0ZfnxYFo7Db7fqKYbmxB5vx9FF6kf22t30/s200/aswathy.jpg)
ഓണസദ്യ
ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് വയ്പ്. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം.
കാള³, ഓല³, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍. അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. ഒരു ചെറിയപപ്പടം ഒരു വലിയ പപ്പടം പിന്നെ ഉപ്പേരി നാലുതരം ചേന, പയര്, വഴുതനങ്ങ, പാവക്ക, ശര്ക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്.
നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയില് ഇല വയ്ക്കണം. ഇടതുമുകളില് ഉപ്പേരി, വലതുതാഴെ ശര്ക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാള³, ഓല³, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിര്‍ബന്ധം.
നിങ്ങള്‍ക്കായ് ഓണപ്പായിസത്തിന്റെ രണ്ടു കുറിപ്പടികള്‍...
പാലടപ്രഥമ³
അട – 125 ഗ്രാം,പാല്‍ – രണ്ടര ലിറ്റര്‍,
പഞ്ചസാര – 500 ഗ്രാം,
ഏലയ്ക്ക പൊടിച്ചത് – ഒരു ടീസ്പൂണ്‍.
തയാറാക്കുന്ന വിധം: ഉരുളിയില്‍ അടയും പാലും ചേര്‍ത്ത് തിളപ്പിക്കുക. നന്നായി ഇളക്കിക്കൊടുക്കണം.അട വെന്ത് പാകമാകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കുക. കുറുകി വരുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്ത് വാങ്ങാം.
ഓണപ്പൂക്കള്‍
ഓണത്തെ വരവേല്‍ക്കാന്‍ ആദ്യം ഒരുങ്ങുന്നത് പൂക്കളാണ്. തൊടിയിലും ആറ്റുവക്കിലും എന്നു വേണ്ട ഗ്രാമങ്ങളെയാകെ നിറത്തില്‍ മുക്കുന്ന പൂക്കാലം കൂടിയാണ് ഓണം. ഇവയെല്ലാം പൂക്കളത്തിലെത്തുമ്പോള്‍ കുട്ടികളുടെയും ഒപ്പം മുതിര്‍ന്നവരുടെയും മനം നിറഞ്ഞ് കവിയുകയായി. ഓണപ്പൂക്കളെ കുറിച്ച്...
ഓണ പൂക്കളത്തിനു പിന്നിലുമുണ്ട് ഒരു സങ്കല്പം.. നാട്ടിലെ ജൈവ വൈവിധ്യവും വംശനാശം വന്നേക്കാനിടയുള്ള ചെടികളും പൂക്കളും സംരക്ഷിക്കുക എന്നതാണത്.
തുമ്പ, മുക്കുറ്റി, ചെമ്പരത്തി, അരിപ്പൂ, കാക്കപൂ, കോളാമ്പി പൂ, കൃഷ്ണകിരീടം , കൊങ്ങിണി പൂ, കാശിത്തുമ്പ , ശംഖുപുഷ്പം, ആമപ്പൂ മഷിപ്പൂ, മുല്ലപൂ, നന്ത്യാര്‍വട്ടം, തൊട്ടാല്‍വാടി, മന്ദാരം, പവിഴമല്ലി, രാജമല്ലിപ്പൂ, തെച്ചിപ്പൂ, പിച്ചകം തുടങ്ങിയവ ഔഷധഗുണമുള്ളവയാണ്.
വീട്ടുമറ്റത്ത് പൂന്തോട്ടങ്ങളില്ലതിരുന്ന പഴയകാലത്ത് തൊടികളിലും വേലിക്കലും വളരുന്ന ചെടികള്‍, കാടുചെടികളല്ലെന്നു തിരിച്ചറിയാനും, ഓണത്തിനെങ്കിലും അവക്ക് ഉപയോഗമുണ്ടെന്നു വരുത്തി അവയെ സംരക്ഷിക്കാനുമായി പൂര്‍വികര്‍ മെനഞ്ഞെടുത്ത തന്ത്രമാണ് പൂക്കള നിര്‍മ്മിതി എന്നു കരുതാം. തെച്ചി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തുന്ന ഭഗവദ് സകല്പത്തിലും ഇതേ സ്പന്ദനമാണുള്ളത്.
പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി, പൂക്കുന്നു തേന്മാവു പൂക്കുന്നശോകം എന്നു കുമാര കവി പാടിയപ്പോഴും, തുമ്പയും തുളസിയും കുടമുല്ലപ്പൂവും തൊഴുകയ്യായ് നില്‍ക്കുന്ന.. എന്നു സിനിമാപാട്ടുണ്ടാകുമ്പോഴും കേരളത്തിന്‍റെ പ്രകൃതിയെ സ്മരിക്കുകയാണല്ലൊ ചെയ്യുന്നത്
ചില ഓണ പൂക്കളുടെ ശാശ്ത്ര നാമവും കുടുംബ പേരും കൗതുകത്തിനായി ചുവടെ കൊടുക്കുന്നു.
തുമ്പ -ല്യുകസ് ആസ്പെര -ലാമിയേസിയെ സസ്യകുടുംബം
തുളസി -ഓഅസിമം ടെനുഫോളിയം -ലാമിയേസിയെ
ചെമ്പരത്തി -ഹിബിസ്കസ് റൊസാ സിനെന്‍സിസ് -മാല്‍േവസിയെ
കൃഷ്ണകിരീടം -ക്ളീറൊഡെന്‍റം പാനിക്കുലേറ്റം-വെര്‍ബനേസിയേ
അരിപ്പൂ -ലാന്‍റാന കാമര -വെര്‍ബനേസിയേ
മുക്കുറ്റി -ബയോഫൈറ്റം റയിന്‍വാര്‍ഡി -ഓക്സാലിഡേസിയെ
കോളമ്പി പൂ -അലമാന്‍ഡാ കത്താര്‍ട്ടിക്ക -അപ്പോസയനേസിയേ
നന്ത്യാര്‍വട്ടം -ടാബര്‍ നേമൊണ്ടാന-അപ്പോസയനേസിയേ
പിച്ചകം -ജാസ്മിനം മള്‍ടിഫോറം-ഒലിയേസിയെ
പവിഴാമല്ലി -നിക് തന്തെസ് ആര്‍ബര്‍ ട്രിസ്റ്റീസ് -ഒലിയേസിയെ
മുല്ലപൂ -ജാസ്മിനം സമ്പാക് -ഒലിയേസിയെ
വാടാമല്ലി -ഗോംഫ്രീന ഗ്ളൊബോസ-അമരന്തേസിയെ
തെച്ചിപ്പൂ -ഇക് സോറാ കോക്സീനിയ -റൂബിയേസിയെ
കാക്കാപ്പൂ-യൂട്രികുലേറിയ റെറ്റിക്കുലേറ്റ-ലെന്‍റിബുലാറിയേസിയെ
കുമ്പളപ്പൂ-ബെനിന്‍കാസാ ഹിസ് പിഡാ-കുക്കുര്‍ബിറ്റേസിയെ
മത്തപ്പൂ-കുക്കര്‍ബിറ്റ മോസ് കേറ്റ-കുക്കുര്‍ബിറ്റേസിയെ
ഓണനാളുകളില്‍ മാത്രം നടക്കുന്ന ചില കളികളെ പറ്റി പറയാം.
ഓണത്തിന് മാത്രമുള്ള തെയ്യമാണ് ‘ഓണത്തെയ്യം‘. തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിലാണ് ഈ തെയ്യം കെട്ടിയാടാറുള്ളത്. മഹാബലി സങ്കല്പ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് ‘ഓണത്താര്’ എന്നാണ് പേര്. വണ്ണാന്മാരാണ് ഓണത്തെയ്യം കെട്ടിയാടുന്നത്. കണ്ണൂര്‍ ജില്ലകളിലാണ് ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്.
‘ഓണം തുള്ളല്‍‘ എന്ന മറ്റൊരു കലാരൂപം വേല സമുദായത്തില്‍പ്പെട്ടവരാണ് അവതരിപ്പിക്കാറുള്ളത്. ഓണക്കാലത്തു മാത്രമാണ് ഇത് നടത്താറുള്ളത്. ഉത്രാടനാളിലാണ് ആദ്യം കളി തുടങ്ങുന്നത്. കളിസംഘം വീടുകള്‍ തോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ഈ കല കോട്ടയം ജില്ലയില്‍ അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്.
ഓണക്കാല വിനോദങ്ങളില്‍ വളരെ പ്രധാനമായ ഒന്നായിരുന്നു ‘ഓണവില്ല്‘ എന്ന സംഗീത ഉപകരണം. പണ്ട് കാലങ്ങളില്‍ ഓണക്കാലമായാല്‍ ഓണവില്ലിന്റെ പാട്ട് കേള്‍ക്കാത്ത വീടുകള്‍ ഉണ്ടാവാറില്ല എന്ന് കേട്ടിട്ടുണ്ട്.
സ്ത്രീകളുടെ ഓണവിനോദങ്ങളില്‍ പ്രഥമസ്ഥാനമാണ് ‘കൈകൊട്ടിക്കളി‘ക്കുള്ളത്. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒരിനമാണിത്. മുറ്റത്ത പൂക്കളത്തിനു ചുറ്റും നടത്തിവരുന്ന കൈകൊട്ടിക്കളി വീടുകളുടെ ഉള്‍തളങ്ങളിലും നടത്താറുണ്ട്.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശൂരിന്റെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് സ്ഥലങ്ങള്‍. തലമുറകളായി തുടര്‍ന്നുപോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട്. നാലാമോണത്തിലാണ് പുലിക്കളി നടക്കാറുള്ളത്. താളത്തിനുവഴങ്ങാത്ത ചുവടുകളും കോമാളി വേഷങ്ങളും പുലിക്കളിയുടെ പ്രത്യേകതകളാണ്. പുലിക്കു പകരം കടുവാ വേഷങ്ങളും കണ്ടുവരുന്നു. ഇരയായ ആടിനെ വേട്ടയാടുന്ന കടുവയും കടുവയെ വേട്ടയാടുന്ന വേട്ടക്കാരനും ഇതിലെ പ്രധാന വേഷങ്ങളാണ്.
തൃശൂര്‍,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളില്‍ പ്രചാരത്തിലുള്ള ഒരു നാട³ കലാരൂപമാണ് കുമ്മാട്ടി.
ഓണക്കാല വിനോദങ്ങളില്‍ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലില്‍ പാടുള്ളൂ.
ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ആറന്മുള വള്ളംകളി നടക്കുന്നത്.പായിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും വള്ളംകളി നടക്കാറുണ്ട്. ഓണം കളി (തൃശൂര്‍ ജില്ലയില്‍ പൊതുവേ ഓണത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരു ഗാന-നൃത്തകലയാണിത്), കമ്പിത്തയം കളി,ചുക്കിണി ചൂത്,ഓച്ചിറപയറ്റ്,സുന്ദരിക്ക് പൊട്ട്കുത്ത്, പതിനഞ്ചു നായയും പുലിയും, തലപന്തു കളി ഇങ്ങനെ നീണ്ടുപോകുന്ന ഓണകളികള്‍
നഗരങ്ങളിലേക്കാളുപരി നാട്ടിന്‍പുറങ്ങളിലാണ് കൂടുതല്‍ നടക്കാറുള്ളത്. അതുകൊണ്ടുതന്നെ പ്രാദേശികവത്കരിക്കപ്പെട്ട ഇവയ്ക്ക് ബന്ധപ്പെട്ട നാട്ടുകാരില്‍ ഗൃഹാതുരത്വത്തിന്റെ അസ്ഥിത്വമാണ് ഉണര്‍ത്തുന്നത്.
ഓണമൊഴികള്‍ പണ്ടുകാലങ്ങളില്‍ നാട്ടില്‍ പറഞ്ഞ് കേട്ടിരുന്ന കുറച്ച് ഓണമൊഴികള്‍ ഇവിടെ നിങ്ങള്‍ക്കയി ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ കഞ്ഞി
ചിങ്ങ മാസത്തിലെ തിരുവോണവും ആണ്‍കുട്ടിയുടെ പിറവിയും ആഘോഷിക്കുന്ന കേരളീയരുടെ പതിവാണ് ഈ പഴഞ്ചൊല്ലിനു പിന്നില്‍. കോരന്‍ എന്നാല്‍ ദരിദ്രന്‍ എന്നു വിവക്ഷ.ദരിദ്രന്‍ എന്നും ദരിദ്രന്‍ തന്നെയെന്നാണ് ഈചൊല്ലു കൊണ്ടര്‍ത്ഥമാക്കുന്നത്. ഓണം പോലുള്ള ആഘോങ്ങളോ കുട്ടി പിറക്കുന്നതു പോലുള്ള വിശേഷാവസരങ്ങളോ പണമില്ലത്താവര്‍ക്കു പ്രത്യേകമായൊന്നും നല്‍കുന്നില്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണിവിടെ.വീട്ടുമുറ്റത്തു കുഴി കുത്തി ഇലയിട്ട് അടിയന്‍മാര്‍ക്കു കഞ്ഞികൊടുത്തിരുന്ന സമ്പദായത്തെയും ഈ ചൊല്ല് ഓര്‍മ്മിപ്പിക്കുന്നു.
ഓണത്തിനിടയ്ക്കു പൂട്ടു കച്ചവടം
പ്രധാനപ്പെട്ട ഒരു കാര്യത്തിനിടയില്‍ അപ്രധാന സംഗതികള്‍ കൊണ്ടു വരരുതെന്നാണ് ഈ ചൊല്ലുകൊണ്ടര്‍ത്ഥമാക്കുന്നത്.ഓണത്തിനു മലയാളികള്‍ നല്‍കുന്ന വന്‍ പ്രധാന്യത്തെയും ഇതു സൂചിപ്പിക്കുന്നു.
കാണം വിറ്റും ഓണം ഉണ്ണണം
ഓണമെന്നു കേട്ടാല്‍ മലയാളിയുടെ മനസ്സിലേയ്ക്കാദ്യം ഓടിയെത്തുന്ന ചൊല്ലാണിത്. ഓണം ആഘോഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതു തന്നെ ഈ ചൊല്ലാവാം. കാണനെമന്നാല്‍ വസ്തു. അത് വിറ്റിട്ടായാലും ഓണാഘോഷം പൊടിപൊടിക്കണമെന്ന് പഴമക്കാര്‍ ഓര്‍മ്മിപ്പിക്കുകയാണീ ചൊല്ലിലൂടെ.
ഓണമുണ്ട വയറേ ചൂളം പാടിക്കിട
പണ്ടുകാലങ്ങളില്‍ നാട്ടില്‍ പാടികേട്ടിരുന്ന കുറച്ച് ഓണപാട്ടുകള്‍ ഇവിടെ നിങ്ങള്‍ക്കയി ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
മാവേലി നാടു വാണീടും കാലം
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
കറ്റകറ്റക്കയറിട്ടു
കറ്റകറ്റക്കയറിട്ടു
കയറാലഞ്ചു മടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടേ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ …….
തുമ്പേലരിമ്പേലൊരീരമ്പന്‍തുമ്പ
തുമ്പ കൊണ്ടമ്പതു തോണി ചമച്ചു
തോണിത്തലയ്ക്കലൊരാലു മുളച്ചു
ആലിന്റെ പൊത്തിലൊരുണ്ണിപിറന്നു
ഉണ്ണിക്കു കൊട്ടാനും ഉണ്ണിക്കു പാടാനും
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ…….
ചന്തത്തില്‍മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണം വന്നൂ
ചന്തക്കുപോയീല നേന്ത്രക്കാ വാങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നൂ
അമ്മാവന്‍ വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
അച്ഛനും വന്നീല, സമ്മാനം തന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ
നെല്ലു പുഴങ്ങീല, തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നൂ
പിള്ളേരും വന്നീല, പാഠം നിറുത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
തട്ടാനും വന്നീല, താലിയും തീര്‍ത്തീല
എന്തെന്റെ മാവേലി ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലി ഓണം വന്നൂ…….
പൂവായ പൂവെല്ലാം പിള്ളേരറത്തു
പൂവാങ്കുറുന്തില ഞാനുമറുത്തു
പിള്ളേരടെ പൂവെല്ലാം കത്തിക്കരിഞ്ഞു
എന്നുടെ പൂവെല്ലാം മിന്നിത്തെളിഞ്ഞു
പൂവേ പൊലി…….
"പത്താരം ആകെ നിറഞ്ഞുവല്ലോ,
കുമ്പിളില്‍ നിറയെ ഉപ്പേരിയല്ലോ,
കുംബ നിറചീടാന്‍ ഓണത്തപ്പന്‍ വരുന്നേ,
തുംബിയുമുണ്ടേ കൂട്ട് കൂടാന്‍,
മലയാളികളെ ഓണം വരവായി"
"പൊന്നിന്‍ ചിങ്ങം വരവായി
തുംബപൂവിന്‍ വെണ്മയും
ഓണപ്പൂവിന്‍ ഭംഗിയും
പൂത്തുമ്പി തന്‍ കുറുകലും
ഒത്തോരുമിക്കുമ്പോള്‍ പൊന്നോണം വരവായി"
പൂവിളിയും പൂക്കളങ്ങളും ഓണനിലാവും ജീവിതത്തിലേക്ക് സമൃദ്ധിയും നന്മയും നിറക്കട്ടെ എന്ന് ഹൃദയത്തിന്റെ ഭാഷയില്‍ ആശംസിക്കുന്നു
ഗ്രാമത്തിന്റെ നിഷ്കളങ്കതയും പഴയകാലത്തിന്റെ നനുത്ത ഓര്‍മകളും നമ്മുടെ എല്ലാവരുടെയും മനസ്സിലേക്ക് ഒരു സ്നേഹസ്പര്‍ശമായി കടന്നു വരട്ടെ എന്ന് ആശംസിക്കുന്നു..