ഓണപ്പൂക്കള്‍
ഓണത്തെ വരവേല്‍ക്കാന്‍ ആദ്യം ഒരുങ്ങുന്നത് പൂക്കളാണ്. തൊടിയിലും ആറ്റുവക്കിലും എന്നു വേണ്ട ഗ്രാമങ്ങളെയാകെ നിറത്തില്‍ മുക്കുന്ന പൂക്കാലം കൂടിയാണ് ഓണം. ഇവയെല്ലാം പൂക്കളത്തിലെത്തുമ്പോള്‍ കുട്ടികളുടെയും ഒപ്പം മുതിര്‍ന്നവരുടെയും മനം നിറഞ്ഞ് കവിയുകയായി. ഓണപ്പൂക്കളെ കുറിച്ച്...
ഓണ പൂക്കളത്തിനു പിന്നിലുമുണ്ട് ഒരു സങ്കല്പം.. നാട്ടിലെ ജൈവ വൈവിധ്യവും വംശനാശം വന്നേക്കാനിടയുള്ള ചെടികളും പൂക്കളും സംരക്ഷിക്കുക എന്നതാണത്.
തുമ്പ, മുക്കുറ്റി, ചെമ്പരത്തി, അരിപ്പൂ, കാക്കപൂ, കോളാമ്പി പൂ, കൃഷ്ണകിരീടം , കൊങ്ങിണി പൂ, കാശിത്തുമ്പ , ശംഖുപുഷ്പം, ആമപ്പൂ മഷിപ്പൂ, മുല്ലപൂ, നന്ത്യാര്‍വട്ടം, തൊട്ടാല്‍വാടി, മന്ദാരം, പവിഴമല്ലി, രാജമല്ലിപ്പൂ, തെച്ചിപ്പൂ, പിച്ചകം തുടങ്ങിയവ ഔഷധഗുണമുള്ളവയാണ്.
വീട്ടുമറ്റത്ത് പൂന്തോട്ടങ്ങളില്ലതിരുന്ന പഴയകാലത്ത് തൊടികളിലും വേലിക്കലും വളരുന്ന ചെടികള്‍, കാടുചെടികളല്ലെന്നു തിരിച്ചറിയാനും, ഓണത്തിനെങ്കിലും അവക്ക് ഉപയോഗമുണ്ടെന്നു വരുത്തി അവയെ സംരക്ഷിക്കാനുമായി പൂര്‍വികര്‍ മെനഞ്ഞെടുത്ത തന്ത്രമാണ് പൂക്കള നിര്‍മ്മിതി എന്നു കരുതാം. തെച്ചി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തുന്ന ഭഗവദ് സകല്പത്തിലും ഇതേ സ്പന്ദനമാണുള്ളത്.
പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി, പൂക്കുന്നു തേന്മാവു പൂക്കുന്നശോകം എന്നു കുമാര കവി പാടിയപ്പോഴും, തുമ്പയും തുളസിയും കുടമുല്ലപ്പൂവും തൊഴുകയ്യായ് നില്‍ക്കുന്ന.. എന്നു സിനിമാപാട്ടുണ്ടാകുമ്പോഴും കേരളത്തിന്‍റെ പ്രകൃതിയെ സ്മരിക്കുകയാണല്ലൊ ചെയ്യുന്നത്
ചില ഓണ പൂക്കളുടെ ശാശ്ത്ര നാമവും കുടുംബ പേരും കൗതുകത്തിനായി ചുവടെ കൊടുക്കുന്നു.
തുമ്പ -ല്യുകസ് ആസ്പെര -ലാമിയേസിയെ സസ്യകുടുംബം
തുളസി -ഓഅസിമം ടെനുഫോളിയം -ലാമിയേസിയെ
ചെമ്പരത്തി -ഹിബിസ്കസ് റൊസാ സിനെന്‍സിസ് -മാല്‍േവസിയെ
കൃഷ്ണകിരീടം -ക്ളീറൊഡെന്‍റം പാനിക്കുലേറ്റം-വെര്‍ബനേസിയേ
അരിപ്പൂ -ലാന്‍റാന കാമര -വെര്‍ബനേസിയേ
മുക്കുറ്റി -ബയോഫൈറ്റം റയിന്‍വാര്‍ഡി -ഓക്സാലിഡേസിയെ
കോളമ്പി പൂ -അലമാന്‍ഡാ കത്താര്‍ട്ടിക്ക -അപ്പോസയനേസിയേ
നന്ത്യാര്‍വട്ടം -ടാബര്‍ നേമൊണ്ടാന-അപ്പോസയനേസിയേ
പിച്ചകം -ജാസ്മിനം മള്‍ടിഫോറം-ഒലിയേസിയെ
പവിഴാമല്ലി -നിക് തന്തെസ് ആര്‍ബര്‍ ട്രിസ്റ്റീസ് -ഒലിയേസിയെ
മുല്ലപൂ -ജാസ്മിനം സമ്പാക് -ഒലിയേസിയെ
വാടാമല്ലി -ഗോംഫ്രീന ഗ്ളൊബോസ-അമരന്തേസിയെ
തെച്ചിപ്പൂ -ഇക് സോറാ കോക്സീനിയ -റൂബിയേസിയെ
കാക്കാപ്പൂ-യൂട്രികുലേറിയ റെറ്റിക്കുലേറ്റ-ലെന്‍റിബുലാറിയേസിയെ
കുമ്പളപ്പൂ-ബെനിന്‍കാസാ ഹിസ് പിഡാ-കുക്കുര്‍ബിറ്റേസിയെ
മത്തപ്പൂ-കുക്കര്‍ബിറ്റ മോസ് കേറ്റ-കുക്കുര്‍ബിറ്റേസിയെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ