<br> <br> <br>

ONAM chollukal...ഓണം ചൊല്ലുകള്‍...







ഓണാശംസകള്‍



ഓണമൊഴികള്‍ പണ്ടുകാലങ്ങളില്‍ നാട്ടില്‍ പറഞ്ഞ് കേട്ടിരുന്ന കുറച്ച് ഓണമൊഴികള്‍ ഇവിടെ നിങ്ങള്‍ക്കയി ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ കഞ്ഞി

ചിങ്ങ മാസത്തിലെ തിരുവോണവും ആണ്‍കുട്ടിയുടെ പിറവിയും ആഘോഷിക്കുന്ന കേരളീയരുടെ പതിവാണ് ഈ പഴഞ്ചൊല്ലിനു പിന്നില്‍. കോരന്‍ എന്നാല്‍ ദരിദ്രന്‍ എന്നു വിവക്ഷ.ദരിദ്രന്‍ എന്നും ദരിദ്രന്‍ തന്നെയെന്നാണ് ഈചൊല്ലു കൊണ്ടര്‍ത്ഥമാക്കുന്നത്. ഓണം പോലുള്ള ആഘോങ്ങളോ കുട്ടി പിറക്കുന്നതു പോലുള്ള വിശേഷാവസരങ്ങളോ പണമില്ലത്താവര്‍ക്കു പ്രത്യേകമായൊന്നും നല്‍കുന്നില്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണിവിടെ.വീട്ടുമുറ്റത്തു കുഴി കുത്തി ഇലയിട്ട് അടിയന്‍മാര്‍ക്കു കഞ്ഞികൊടുത്തിരുന്ന സമ്പദായത്തെയും ഈ ചൊല്ല് ഓര്‍മ്മിപ്പിക്കുന്നു.

ഓണത്തിനിടയ്ക്കു പൂട്ടു കച്ചവടം

പ്രധാനപ്പെട്ട ഒരു കാര്യത്തിനിടയില്‍ അപ്രധാന സംഗതികള്‍ കൊണ്ടു വരരുതെന്നാണ് ഈ ചൊല്ലുകൊണ്ടര്‍ത്ഥമാക്കുന്നത്.ഓണത്തിനു മലയാളികള്‍ നല്‍കുന്ന വന്‍ പ്രധാന്യത്തെയും ഇതു സൂചിപ്പിക്കുന്നു.

കാണം വിറ്റും ഓണം ഉണ്ണണം

ഓണമെന്നു കേട്ടാല്‍ മലയാളിയുടെ മനസ്സിലേയ്ക്കാദ്യം ഓടിയെത്തുന്ന ചൊല്ലാണിത്. ഓണം ആഘോഷിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതു തന്നെ ഈ ചൊല്ലാവാം. കാണനെമന്നാല്‍ വസ്തു. അത് വിറ്റിട്ടായാലും ഓണാഘോഷം പൊടിപൊടിക്കണമെന്ന് പഴമക്കാര്‍ ഓര്‍മ്മിപ്പിക്കുകയാണീ ചൊല്ലിലൂടെ.

ഓണമുണ്ട വയറേ ചൂളം പാടിക്കിട

സുഖലോലുപതയുടെയും അലസതയുടെയും പ്രതീകമാണല്ലോ ചൂളമടി.ഓണ നാളുകളില്‍ നാം സുഖലോലുപതയോടെ, അല്ലലറിയാതെ വസിക്കുന്നുവെന്ന് ഈ പഴഞ്ചൊല്ല് ഓര്‍മിപ്പിക്കുന്നു.





4 അഭിപ്രായങ്ങൾ: