<br> <br> <br>

ONAM Poems... ഓണം കവിതകള്‍...







ഓണാശംസകള്‍


.


ചിങ്ങത്തേരിലേറി
പൊന്നോണം വരവായി...
മലയാളത്തിന്റെ മണ്ണിലും മനസിലും പൂവിളി ഉയരുകയായി...

നിങ്ങള്‍ക്കായ്‌ ഇതാ ചില ഓണക്കവിതകള്‍...






















23 അഭിപ്രായങ്ങൾ:

  1. നന്നായിരിക്കുന്നു, ഇതേ സ്കൂള്‍ കുട്ടികളുടെ മറ്റൊരു ബ്ലോഗും കണ്ടു. നല്ല തുടക്കം. ഈ ബ്ലോഗില്‍ കുട്ടികളുടെ രചനകള്‍ കണ്ടില്ലല്ലോ.. കാത്തിരിക്കുന്നു,.എല്ലാ കുഞ്ഞു കൂട്ടുകാര്‍ക്കും അധ്യാപകന്‍ ശ്രീ പ്രശാന്തിനും ഓണം ആശംസകള്‍. ഇടയ്ക്കി ഇതിലെ വരാം ..

    മറുപടിഇല്ലാതാക്കൂ
  2. ഹൃദ്യമിക്കാവ്യമത്യന്ത-മെന്നതെന്‍
    പദ്യരൂപത്തിലുണര്‍ത്തുന്നതാംമതം
    ശ്രദ്ധയോടെപാരായണംചെയ്കയി-
    ക്കാവ്യ,മെങ്കിലേഗ്രഹിക്കുവാനായിടൂ.

    -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-

    മറുപടിഇല്ലാതാക്കൂ
  3. കവിത അന്‍വര്‍ ഷാ ഉമയനല്ലൂര്‍

    ചിങ്ങപ്പുലരിയില്‍


    തനിമയോടീണത്തിലൊഴുകിവന്നനുദിനം
    പാടിയുണര്‍ത്തുമരുവിപോലെ
    പുലരിത്തുടിപ്പിനോടൊപ്പമിങ്ങെത്തുന്നു;
    ചിങ്ങമിന്നേറെത്തെളിമയോടെ.

    എന്മനച്ചില്ലയിലൊരു-കുഞ്ഞുപറവതന്‍
    കൂജനമുയരുന്നു പതിവുപോലെ
    നീന്തിത്തുടിച്ചു രസിപ്പിതാ ചിരകാല-
    സ്വപ്നങ്ങളോരോന്നുമിന്നുചാരെ.

    ഹൃദ്യമായുണരട്ടെ നന്മതന്‍ സൗവര്‍ണ്ണ-
    മുകുളങ്ങളെങ്ങുമീ നല്ലനാളില്‍
    ചിറകടിച്ചുയരട്ടെ നിന്മനോവാടിയില്‍
    നിറമുളള ശലഭങ്ങളിന്നുരാവില്‍.

    മാനസമെന്നും മനോജ്ഞമായ്‌ത്തീരുവാ-
    നാസ്വദിച്ചീടുകെന്‍-ഗ്രാമശാന്തി
    നീളെത്തെളിഞ്ഞ നീലാംബരംപോലെനി-
    ക്കാനന്ദമേകുന്നിതിന്റെ കാന്തി.

    തങ്ങുന്നിതാ, ചിങ്ങമിങ്ങടുത്തെത്തവേ-
    യാരാമമാകെയും ഹാ! സുഗന്ധം
    ചെന്നതിന്‍ ചാരത്തിരിക്കെയിന്നെന്‍മനം
    നുകരുന്നു ഗതകാല ബാല്യദുഗ്ദ്ധം.

    കണ്ണെത്തിടാത്ത ദൂരത്തോളമെന്‍ഗ്രാമ-
    മാകെയുമുന്മേഷ വേലിയേറ്റം
    നന്മ നിറഞ്ഞൊഴുകുന്നയീ വേളയില്‍
    മന്മലയാളം സ്തുതിച്ചിതേറ്റം.

    വന്നെത്തി വര്‍ണ്ണങ്ങളെങ്ങും നിറച്ചിടാന്‍
    ധരണിയിലേക്കുണര്‍വ്വിന്‍ വെളിച്ചം
    ഗ്രാമേയ സ്മേരം നുണഞ്ഞിന്നുനില്‍ക്കയാ-
    ലാടിത്തിമിര്‍ക്കയാണെന്റെ ചിത്തം.

    പുത്തനാമോദമേകീടുവാന്‍ സൗമ്യമാ-
    യെത്തുന്നൊരായിരം പൂത്തുമ്പികള്‍
    കത്തുന്ന വയറുകള്‍ക്കാശ്വാസമേകിടാ-
    നൊത്തുചേര്‍ന്നീടേണ്ടതില്ലേനമ്മള്‍ ?

    http://umayanalloor.blogspot.com
    http://anwarshahumayanalloorpoet.blogspot.in

    മറുപടിഇല്ലാതാക്കൂ
  4. wonderful...... nammude samskaaram ennum kaathusookshikkan inganeyulla samrambangal koodiye theeru.... oraayiram aasamsakal....

    മറുപടിഇല്ലാതാക്കൂ
  5. പപ്പടം കാച്ചും പരിമളങ്ങൾ തിക്കുമടുക്കള ജാലകത്തിൽ
    സ്കൂളിൽ പഠിച്ച ഒരു കവിതയിലെ വരികൾ ആണ്..ഏതു കവിത ആണെന്നോ ആരാണ് എഴുതിയേതെന്നോ അറിയില്ല..ആരെങ്കിലും സഹായിക്കുമോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഓണ നിലാവ് മെഴുകും വാനം
      ചേണുറ്റ താരക കാന്തി ചിന്നി
      പാൽക്കതിർ മാനിച്ചു പൂക്കുലകൾ

      ഇല്ലാതാക്കൂ
    2. ഓണനിലാവ് മെഴുകും വാനം
      ചേണുറ്റ താരകൾ കാന്തി ചിന്തി
      പാൽക്കതിർ മാനിച്ചു പൂക്കുലകൾ
      തൂക്കും കവുങ്ങണി തോപ്പിൽ കൂടി
      മാധുരി ചന്നി ചരിച്ചു നീളെ
      മാബലി നാട്ടിലെ പാൽപുഴകൾ
      പപ്പടം കാച്ചും പരിമളങ്ങൾ
      തിക്കും അടുക്കള ജാലകത്തിൽ
      നൂണു കടക്കുന്ന കാക്കകൾക്കും ഓണമായ് ഓണമായ് ഓണമായ്
      അൻപിലുറുമ്പുകൾക്കാകെമാനം
      തുമ്പകൾ ചോറ് വിളമ്പി നിന്നു
      മത്തനും കയ്‌പ്പയും വേലി തന്മേൽ
      പൊത്തിപ്പിടിച്ചു മറിഞ്ഞു വീണു

      ഇല്ലാതാക്കൂ
    3. വളരെ നന്ദി..ഒരുപാട് സന്തോഷം

      ഇല്ലാതാക്കൂ
    4. ഈ കവിത എഴുതിയ കവി ആരാണ് ?

      ഇല്ലാതാക്കൂ
  6. ഓണ നിലാവ് മെഴുകും വാനം ചേണുറ്റ താരക കാന്തി ചിന്തി (ആദ്യ വരി)

    മറുപടിഇല്ലാതാക്കൂ
  7. Thank you so much for sharing this post, I appreciate your work.
    happy onam wishes
    sad shayari

    മറുപടിഇല്ലാതാക്കൂ