<br> <br> <br>

ONAsadhya... ഓണസദ്യ...







ഓണാശംസകള്‍


.



ഓണസദ്യ

ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. ഉണ്ടറിയണം ഓണം എന്നാണ് വയ്പ്. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം.

കാള³, ഓല³, എരിശ്ശേരി എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍. അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. ഒരു ചെറിയപപ്പടം ഒരു വലിയ പപ്പടം പിന്നെ ഉപ്പേരി നാലുതരം ചേന, പയര്, വഴുതനങ്ങ, പാവക്ക, ശര്ക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്.

നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയില് ഇല വയ്ക്കണം. ഇടതുമുകളില് ഉപ്പേരി, വലതുതാഴെ ശര്ക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാള³, ഓല³, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിര്‍ബന്ധം.



നിങ്ങള്‍ക്കായ്‌ ഓണപ്പായിസത്തിന്റെ രണ്ടു കുറിപ്പടികള്‍...

പാലടപ്രഥമ³

അട 125 ഗ്രാം,പാല്‍ രണ്ടര ലിറ്റര്‍,

പഞ്ചസാര 500 ഗ്രാം,

ഏലയ്ക്ക പൊടിച്ചത് ഒരു ടീസ്പൂണ്‍.

തയാറാക്കുന്ന വിധം: ഉരുളിയില്‍ അടയും പാലും ചേര്‍ത്ത് തിളപ്പിക്കുക. നന്നായി ഇളക്കിക്കൊടുക്കണം.അട വെന്ത് പാകമാകുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കുക. കുറുകി വരുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്ത് വാങ്ങാം.



ചക്കപ്പായസം

പഴുത്ത ചക്കച്ചുള
500 ഗ്രാം,
പഞ്ചസാര
250 ഗ്രാം,
നെയ്യ്
50 ഗ്രാം,
തേങ്ങ
രണ്ടെണ്ണം,
കശുവണ്ടിപ്പരിപ്പ്
50 ഗ്രാം,
മുന്തിരി
50 ഗ്രാം.
തയാറാക്കുന്ന
വിധം
: പഴുത്ത ചക്കച്ചുള ആവിയില്‍ വെച്ച് അഞ്ചുമിനിറ്റ് പുഴുങ്ങി എടുക്കുക. തണുത്തതിന് ശേഷം മിക്സിയില്‍ അരച്ച് പള്‍പ്പ് എടുക്കുക. കണ്ണകലമുള്ള അരിപ്പയില്‍ അരിച്ചെടുക്കുക. ആ പള്‍പ്പും പഞ്ചസാരയും ചേര്‍ത്ത് അടുപ്പത്ത് വച്ച് നന്നായി ഇളക്കുക. പാത്രത്തില്‍ ഉരുണ്ടുവരുമ്പോള്‍ നെയ്യ് ചേര്‍ക്കുക. ഇതിലേക്ക് തേങ്ങയുടെ രണ്ടാ പാല്‍ ചേര്‍ക്കുക. ഇളക്കികൊണ്ടിരിക്കുക. തിളച്ചുവരുമ്പോള്‍ ഒന്നനാം പാല്‍ ചേര്‍ത്ത് ഇറക്കിവയ്ക്കുക. അതിലേക്കു കശുവണ്ടിപ്പരിപ്പ്, മുന്തിരിങ്ങ, എന്നിവ വറുത്തുചേര്‍ക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ