O.N.V. യ്ക്ക് അഭിനന്ദനങ്ങള്‍...
ജ്ഞാനപീഠ പുരസ്കാര ജേതാവ് ശ്രീ O.N.V. കുറുപ്പിന് 8.G യുടെ അഭിനന്ദനങ്ങള്‍..ഒറ്റപ്ലാവില്‍ നീലകണ്ടന്‍ വേലു കുറുപ്പ്
Onv.JPG
ഒ. എന്‍. വി. കുറുപ്പ്
ജനനം മേയ് 27, 1931 (1931-05-27) (age 79)
ചവറ, കൊല്ലം, കേരളം
വിദ്യാഭ്യാസം ബിരുദാനന്തര ബിരുദം
ഉദ്യോഗം കവി , പ്രൊഫസ്സര്‍
ജീവിത പങ്കാളി സരോജിനി
മക്കള്‍ രാജീവന്‍ , മായാദേവി
മാതാപിതാക്കൾ ഒ. എന്. കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടി അമ്മ
മലയാളത്തിലെ ഒരു കവിയാണു ഒ.എന്‍.വി കുറുപ്പ് (ജനനം:27 മെയ് 1931). ഒ.എന്‍.വി. എന്നു മാത്രവും അറിയപ്പെടുന്നു. ഒറ്റപ്ലാവില്‍ നീലകണ്ടന്‍ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാവില്‍ കുടുംബത്തില്‍ ഒ. എന്‍. കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു.

സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ഒ. എൻ. വി, 1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണ്ന്‍ കോളേജിലും തിരുവനന്തപുരം തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു.

1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു.

കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും ഒ. എന്‍. വി വഹിച്ചിട്ടുണ്ട്.

വിദ്യാര്ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാരചന തുടങ്ങിയ ഒ. എന്‍. വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്‌. 1949 ല്‍. പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം.

ഞാൻ നിന്നെ സ്നേഹിക്കുന്നു, മാറ്റുവിൻ ചട്ടങ്ങളെ,ദാഹിക്കുന്ന പാനപാത്രം, നീലക്കണ്ണുകൾ, മയിൽ‌പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നിശലഭങ്ങ്ള്‍, ഭൂമിക്കൊരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്റെ തുടി, ശാര്‍ങധരപക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കള്‍, തോന്ന്യാക്ഷരങ്ങള്‍ തുടങ്ങിയ കവിതാസമാഹാരങ്ങളും, കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന്‍ എന്നീ പഠനങ്ങളും ഒ. എന്‍. വി മലയാളത്തിനു നള്‍കിയിട്ടുണ്ട്.

നാടക ഗാനങ്ങൾ, ചലച്ചിത്ര ഗാനങ്ങള്‍ എന്നിവയ്ക്കും തന്റേതായ സംഭാവന നള്‍കാന്‍ അദ്ദേഹത്തിനു കഴിയുന്നു.

ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ

ജ്ഞാനപീഠ പുരസ്കാരം ലഭിച്ചവരും ഭാഷയും (1965 മുതൽ)

വർഷം↓ ജേതാവ്↓ ഭാഷ↓
1965 ജി ശങ്കരക്കുറുപ്പ് (1901-78) മലയാളം
1966 താരാശങ്കർ ബന്ദോപാധ്യായ (1898-71) ബംഗാളി
1967 ഉമാശങ്കർ ജോഷി(1911-88) ഗുജറാത്തി
1967 കെ വി പുട്ടപ്പ (1904-94) കന്നട
1968 സുമിത്രാനന്ദൻ പന്ത് (1900-77) ഹിന്ദി
1969 ഫിറാഖ് ഗൊരഖ്പൂരി (1896-1983) ഉറുദു
1970 വിശ്വനാഥ സത്യനാരായണ(1895-1976) തെലുങ്ക്
1971 ബിഷ്ണു ഡേ (1909-83) ബംഗാളി
1972 ആർ എസ് ദിനകർ (1908-74) ഹിന്ദി
1973 ഡി ആർ ബേന്ദ്രെ (1896-1983) കന്നട
1973 ഗോപിനാഥ് മൊഹന്തി (1914-91) ഒറിയ
1974 വി എസ് ഖാണ്ഡേക്കർ (1898-1976) മറാഠി
1975 പി വി അഖിലാണ്ഡം (1923-88) തമിഴ്
1976 ആശാപൂർണ്ണാ ദേവി (1909-) ബംഗാളി
1977 കെ.ശിവറാം കാരന്ത് (1902) കന്നട
1978 എസ് എച്ച് വി അജ്ഞേയ് (1911-87) ഹിന്ദി
1979 ബീരേന്ദ്രകുമാർ ഭട്ടാചാര്യ (1924) ആസ്സാമീസ്
1980 എസ്.കെ. പൊറ്റെക്കാട് (1913-82) മലയാളം
1981 അമൃതാ പ്രീതം (1919) പഞ്ചാബി
1982 മഹാദേവി വർമ (1901-87) ഹിന്ദി
1983 മാസ്തി വെങ്കിടേശ അയ്യങ്കാർ (1891-1986) കന്നട
1984 തകഴി ശിവശങ്കരപ്പിള്ള (1912) മലയാളം
1985 പന്നാലാൽ പട്ടേൽ (1912-88) ഗുജറാത്തി
1986 എസ് റൌത്രേ (1916) ഒറിയ
1987 വി വി എസ് കുസുമാഗ്രജ് (1912) മറാഠി
1988 സി നാരായണ റെഡ്ഡി (1932) തെലുങ്ക്
1989 ഖുറാത്തുൽ ഐൻ ഹൈദർ (1927) ഉറുദു
1990 വിനായകു്കൃഷ്ണ ഗോകാക് (1909-92) കന്നട
1991 സുഭാഷ് മുഖോപാധ്യായ (1919-) ബംഗാളി
1992 നരേശു്മേത്ത (1922) ഹിന്ദി
1993 സീതാകാന്ത് മഹാപാത്ര (1937-) ഒറിയ
1994 യു.ആർ. അനന്തമൂർത്തി (1932-) കന്നട
1995 എം.ടി. വാസുദേവൻ നായർ (1934-) മലയാളം
1996 മഹാശ്വേതാദേവി (1926-) ബംഗാളി
1997 അലി സർദാർ ജാഫ്രി (1926-) ഉറുദു
1998 ഗിരീഷ് കർണാട് കന്നട
1999 നിർമ്മൽ വർമ്മ ഹിന്ദി
1999 ഗുർദയാൽ സിംഗ് പഞ്ചാബി
2000 ഇന്ദിര ഗോസ്വാമി ആസ്സാമീസ്
2001 രാജേന്ദ്ര കേശവ്‌ലാൽ ഷാ ഗുജറാത്തി
2002 ഡി. ജയാകാന്തൻ തമിഴ്
2003 വിന്ദാ കരന്ദികർ(ഗോവിന്ദ് വിനായക് കരന്തികാർ) മറാഠി
2004 റഹ്‌മാൻ റാഹി കശ്മീരി
2005 കുൻവാർ നാരായൺ ഹിന്ദി
2006 രവീന്ദ്ര കേൽക്കർ കൊങ്കണി
2006 സത്യവ്രത ശാസ്ത്രി സംസ്കൃതം
2007 ഒ.എൻ.വി. കുറുപ്പ് മലയാളം
2008 ഷഹരിയാല്‍ ഉര്‍ദു

കുറിപ്പ്: 1967, 1973, 1999 വര്‍ഷങ്ങളില്‍ രണ്ടു പേര്‍ക്കു വീതം ജ്ഞാനപീഠപുരസ്കാരം പകുത്തു നള്‍കി.(കടപാട് : www.wikipedia.com)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ